കേരള ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡ് വിജ്ഞാപനം ചെയ്ത കൂടൽമാണിക്യം ദേവസ്വം ബോർഡിലെ സെക്യൂരിറ്റി ഗാർഡ് (കാറ്റ.നം. 18/2023) തസ്തികയിലേക്കുള്ള ഒ.എം.ആർ  പരീക്ഷ 2024 ജൂൺ 16 (ഞായർ) രാവിലെ 10.30 മണി മുതൽ 12.15 മണി വരെ തശ്ശൂർ ജില്ലയിലെ പരീക്ഷാകേന്ദ്രത്തിൽ വച്ച് നടത്തുന്നതാണ്. ടി പരീക്ഷയുടെ ഹാൾ ടിക്കറ്റ് 2024 ജൂൺ 6ന് ഉദ്യോഗാർഥികളുടെ പ്രൊഫൈലിൽ ലഭ്യമാകുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് കേരള ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡിന്റെ ഔദ്യോഗിക വെബ്സൈറ്റ് (www.kdrb.kerala.gov.in) സന്ദർശിക്കുക.