തിരുവിതാംകൂർ ദേവസ്വം ബോർഡിലെ പബ്ലിക് റിലേഷൻസ് ഓഫീസർ (കാറ്റഗറി നമ്പർ 11/2023) തസ്തികയിലേക്ക് ഫെബ്രുവരി 18 ന് നടത്തിയ ഒ.എം.ആർ പരീക്ഷയുടെ അടിസ്ഥാനത്തിൽ തയ്യാറാക്കിയ ചുരുക്ക പട്ടികയിൽ ഉൾപ്പെട്ടിട്ടുള്ള ഉദ്യാഗാർഥികളുടെ അഭിമുഖം ജൂൺ 27 ന് തിരുവനന്തപുരത്തുളള കേരള ദേവസ്വം റിക്രൂട്ട്‌മെന്റ് ബോർഡ് ഓഫീസിൽ രാവിലെ 10.30 മുതൽ നടത്തും. ചുരുക്ക പട്ടികയിലെ ഉദ്യാഗാർഥികളുടെ രജിസ്റ്റർ നമ്പറുകളുടെ ക്രമത്തിലായിരിക്കും അഭിമുഖം. ഓരാ രജിസ്റ്റർ നമ്പറിനും നിശ്ചയിക്കപ്പെട്ട സമയത്ത് ആവശ്യമായ സർട്ടിഫിക്കറ്റുകൾ സഹിതം നേരിട്ട് ഹാജരാകാത്ത ഉദ്യാഗാർഥികളെ റാങ്ക് ലിസ്റ്റിൽ ഉൾപ്പെടുത്തുന്നതല്ല.

യാതാരുകാരണവശാലും അഭിമുഖ സമയം മാറ്റി നൽകുന്നതല്ല. അഭിമുഖ തീയതി, സമയം, സ്ഥലം ഇവ സംബന്ധിച്ച വിശദാംശങ്ങൾ കേരള ദേവസ്വം റിക്രൂട്ട്‌മെന്റ് ബോർഡിന്റെ ഔദ്യാഗിക വെബ്‌സൈറ്റായ www.kdrb.kerala.gov.in ൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ചുരുക്ക പട്ടികയിൽ ഉൾപ്പെട്ടിട്ടുളള ഉദ്യാഗാർഥികൾക്ക് അഭിമുഖ മെമ്മോ അവരുടെ പ്രൊഫൈലിൽ നിന്നും ഡൗൺലോഡ് ചെയ്യാം. എല്ലാ ഉദ്യാഗാർഥികൾക്കും ഇത് സംബന്ധിച്ച എസ്.എം.എസ് നൽകും. ജൂൺ 19 വരെ അറിയിപ്പ് ലഭിക്കാത്ത, ചുരുക്ക പട്ടികയിൽ ഉൾപ്പെട്ടവർ കേരള ദേവസ്വം റിക്രൂട്ട്‌മെന്റ് ബോർഡിന്റെ ഓഫീസുമായി നേരിട്ട് ബന്ധപ്പെടണം.