ജില്ലാഭരണകൂടം, വിവര പൊതുജന സമ്പര്‍ക്ക വകുപ്പ് ജില്ലാ കാര്യാലയം എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ നടന്ന മലയാളദിനാഘോഷ ഭരണഭാഷാ വാരാചരണത്തിന് സമാപനമായി. വാരാചരണത്തോടനുബന്ധിച്ച് കലക്ടറേറ്റ് സമ്മേളനഹാളില്‍ സംഘടിപ്പിച്ച ഭരണഭാഷ വിഷയമാക്കിയുളള പ്രശ്‌നോത്തരിയില്‍ വിജയികളായവര്‍ക്കും വിവിധ പരിപാടികളില്‍ പങ്കെടുത്തവര്‍ക്കുമായി എ.ഡി.എം ടി.വിജയന്‍ ട്രോഫികള്‍ വിതരണം ചെയ്തു. നവംബര്‍ ഒന്ന് മുതല്‍ ഏഴു വരെ നടത്തിയ മലയാള ദിനാഘോഷ ഭരണഭാഷാ വാരാചരണത്തോടനുബന്ധിച്ച് കവിതാലാപനം, പ്രശ്‌നോത്തരി, സ്റ്റാമ്പ്‌നാണയപുരാവസ്തുകൗതുക വസ്തു പ്രദര്‍ശനം എന്നിവ സംഘടിപ്പിച്ചു. ജിനൂബ് ജോസഫ്, എ. അജിത (ജി എസ് ടി വകുപ്പ്) എന്‍. ഷെഫീഖ്, എസ.ജിജു (കലക്ടറേറ്റ്) എന്‍.രമണി, ആര്‍.ജയപ്രസാദ് (കലക്ട്രേറ്റ്) എന്നിവരാണ് പ്രശ്‌നോത്തരിയില്‍ ക്രമേണ ഒന്നും രണ്ടും മൂന്നും സ്ഥാനം നേടിയത്.
ഫോട്ടോ( മലയാള ദിനാഘോഷ ഭരണഭാഷാ വാരാചരണത്തിന്റെ സമാപനത്തോടനുബന്ധിച്ച് പ്രശ്‌നോത്തരി വിജയികള്‍ക്ക് എ.ഡി.എം ടി.വിജയന്‍ ട്രോഫി വിതരണം ചെയ്യുന്നു.