2024-26 അധ്യയന വർഷം ബി.എഡ് / ഡി.എൽ.എഡ് ഡിപ്പാർട്ട്മെന്റ് ക്വാട്ടയിലേക്കു പ്രവേശനത്തിന് പൊതു വിദ്യാഭ്യാസ വകുപ്പിലെ അധ്യാപക / അധ്യാപകേതര ജീവനക്കാരിൽ നിന്നു പൊതു വിദ്യാഭ്യാസ ഡയറക്ടർ അപേക്ഷകൾ ക്ഷണിച്ചു. അപേക്ഷാഫോറത്തിന്റെ മാതൃകയും വിശദവിവരങ്ങളും വിദ്യാഭ്യാസ ഉപഡയറക്ടറാഫീസുകളിലും www.education.kerala.gov.in എന്ന വെബ്സൈറ്റിലും ലഭിക്കും. അപേക്ഷകൾ പൊതു വിദ്യാഭ്യാസ ഡയറക്ടറാഫീസിൽ ലഭിക്കേണ്ട അവസാന തീയതി ജൂലൈ 10 ന് വൈകിട്ട് 5 മണി.