ജില്ലയിലെ അഴുത , ദേവികുളം ബ്ലോക്കുകളിലെ ആസ്പിരേഷണൽ പരിപാടിയുടെ ജില്ലാതല മോണിറ്ററിങ് സമിതി കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ യോഗം ചേർന്നു .ജില്ലാ കലക്ടർ ഷീബ ജോർജ്ജ് അധ്യക്ഷത വഹിച്ചു. ബ്ലോക്ക് തലത്തിൽ രൂപം നൽകിയ വികസനരേഖ അടിസ്ഥാനമാക്കി നടത്തിയ പ്രവർത്തനങ്ങൾ യോഗം വിലയിരുത്തി.തുടർ പ്രവത്തനങ്ങൾക്ക് വേണ്ട മാർഗ്ഗ നിർദ്ദേശങ്ങൾ നൽകുകയും ചെയ്തു.
സർക്കാർതലത്തിൽ ഇടപെടേണ്ട വിഷയങ്ങളിൽ തുടർ നടപടികൾ സ്വീകരിക്കുന്നതിനും യോഗം തീരുമാനിച്ചു. ജൂലൈ ഒന്നു മുതൽ സെപ്റ്റംബർ 30 വരെ നീതി ആയോഗ് സംഘടിപ്പിക്കുന്ന ‘സമ്പൂർണത അഭിയാൻ’ പരിപാടി വിജയിപ്പിക്കുന്നതിന് ആവശ്യമായ നടപടികൾ അടിയന്തരമായി തയ്യാറാക്കും.ജില്ലാ പ്ലാനിംഗ് ഓഫീസർ ദീപ ചന്ദ്രൻ, പ്ലാനിംഗ് വകുപ്പ് അണ്ടർ സെക്രട്ടറി ശശികുമാർ, റിസർച്ച് ഓഫീസർ പി കെ കുര്യാക്കോസ്, ജില്ലാതല ഉദ്യോഗസ്ഥർ, ബി ഡി ഓ മാർ എന്നിവർ യോഗത്തിൽ പങ്കെടുത്തു.