സുല്‍ത്താന്‍ ബത്തേരി നഗരസഭ 2024-25  ഡ്രോപ്പ് ഔട്ട് ഫ്രീ വാര്‍ഷിക  പദ്ധതിയുടെ ഭാഗമായി നിയമിച്ച ഊരുകൂട്ട വളണ്ടിയര്‍മാര്‍ക്കുള്ള ഓറിയന്റേഷന്‍ ക്ലാസ് സംഘടിപ്പിച്ചു. പട്ടികവര്‍ഗ്ഗ വിദ്യാര്‍ത്ഥികള്‍ക്ക് മോട്ടിവേഷന്‍ ക്ലാസ്, മികവിന് പ്രോത്സാഹനം, പ്രത്യേക ട്രൈബല്‍ പിടിഎ യോഗം ചേരല്‍   എന്നിവയാണ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി നടപ്പാക്കുന്ന പ്രവര്‍ത്തനങ്ങള്‍. ഗോത്രകലകള്‍, കായിക ഇനങ്ങള്‍  എന്നിവയില്‍  പ്രോത്സാഹനം നല്‍കുന്നതിന് വാദ്യോപകരണങ്ങളും കായിക ഉപകരണങ്ങളും പദ്ധതിയിലൂടെ ലഭ്യമാക്കിയിട്ടുണ്ട് .

പരിപാടിയില്‍ മുഴുവന്‍ ഗോത്ര വര്‍ഗ വിദ്യാര്‍ത്ഥികളും പങ്കെടുത്തു.  വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷന്‍ ടോം ജോസ് ഊരുകൂട്ട വളണ്ടിയര്‍മാര്‍ക്കുള്ള നിയമന ഉത്തരവ് കൈമാറി. ഡയറ്റ് സീനിയര്‍ ലെക്ച്ചറര്‍ ഡോ. ടി മനോജ്കുമാര്‍ ക്ലാസിന് നേതൃത്വം നല്‍കി. എ.ഇ.ഒ ഷിജിത ബി.ജെ, എ.ടി.ഡി.ഒ മജീദ് എം, നിര്‍വഹണ ഉദ്യോഗസ്ഥന്‍ പി.എ അബ്ദുള്‍നാസര്‍ എന്നിവര്‍ സംസാരിച്ചു .