2024 ലെ എൻജിനിയറിഗ് പ്രവേശന പരീക്ഷ എഴുതിയ വിദ്യാർഥികൾ അവർക്ക് യോഗ്യതാ പരീക്ഷയുടെ (പ്ലസ്ടു തത്തുല്യം) രണ്ടാം വർഷത്തിൽ മാത്തമാറ്റിക്സ്, ഫിസിക്സ്, കെമിസ്ട്രി എന്നീ വിഷയങ്ങളിൽ ലഭിച്ച മാർക്ക്, പ്രവേശന പരീക്ഷാ കമ്മീഷണറുടെ www.cee.kerala.gov.in ലൂടെ സമർപ്പിക്കേണ്ട അവസാന തീയതി ജൂലൈ മൂന്നിനു രാത്രി 11.59 വരെയാക്കി ദീർഘിപ്പിച്ചു. വിശദ വിവരങ്ങൾക്ക് www.cee.kerala.gov.in. ഹെൽപ് ലൈൻ നമ്പർ : 0471 2525300.