ചാക്ക സർക്കാർ ഐ.ടി.ഐയിൽ 2024 പ്രവേശനവുമായി ബന്ധപ്പെട്ട് ഓൺലൈൻ അപേക്ഷ സമർപ്പിക്കുന്നതിനുള്ള തീയതി ജൂലൈ അഞ്ചുവരെ നീട്ടി. അപേക്ഷ സമർപ്പിച്ചതിന് ശേഷം അടുത്തുള്ള ഐ.ടി.ഐകളിൽ നിന്ന് ഓൺലൈൻ വെരിഫിക്കേഷൻ നടത്താനുള്ള അവസാന തീയതി ജൂലൈ 10. വിവരങ്ങൾക്ക്: https://itiadmission.kerala.gov.inhttps://det.kerala.gov.in, ഫോൺ: 0471-2502612.