അസ്പിരേഷണല്‍ ബ്ലോക്ക് പ്രോഗ്രാമിന്റെ ഭാഗമായി പരപ്പ ബ്ലോക്ക് പഞ്ചായത്തില്‍ സമ്പൂര്‍ണ്ണത അഭിയാന്‍ ലോഞ്ചിങ്‌നടത്തി. ഇതി നോടനുബന്ധിച്ചു ബ്ലോക്ക് പഞ്ചായത്ത് വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി സഞ്ജീവനി ട്രൈബല്‍ മെഡിക്കല്‍ ക്യാമ്പ് നടത്തി. വെസ്റ്റ് എളേരി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഗിരിജ മോഹനന്റെ അധ്യക്ഷതയില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം ലക്ഷ്മി പരിപാടി പറമ്പയില്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ കലക്ടര്‍ കെ.ഇമ്പശേഖര്‍ മുഖ്യാതിഥിയായി.
ഈസ്റ്റ് എളേരി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ജോസഫ് മുത്തോലി, നീതി ആയോഗ് പ്രതിനിധി കളായ ദീപക് നൈല്‍ വാള്‍, അമന്‍ യാദവ്, ഡെപ്യൂട്ടി പ്ലാനിങ് ഓഫീസര്‍ കലാമുദീന്‍ എം.എന്നിവര്‍ സംസാരിച്ചു .ജനപ്രതിനിധി കളായ രജനി കൃഷ്ണന്‍, എം. പദ്മ കുമാരി, അന്നമ്മ മാത്യു, ജോസ് കുത്തിയതോട്ടില്‍, ഷോബി ജോസഫ്, പ്രമോദ്, ഓമന, ജയിംസ്, ആരോഗ്യ വകുപ്പ് ജീവനക്കാര്‍, ബ്ലോക്ക് പഞ്ചായത്ത് ജീവനക്കാര്‍, അംഗന്‍ വാടി ജീവനക്കാര്‍,ട്രൈബല്‍ ഓഫീസര്‍, പ്രമോട്ടര്‍ മാര്‍ എന്നിവരും പരിപാടി യില്‍ പങ്കെടുത്തു.
13ഊരു കൂട്ടങ്ങളില്‍ നിന്നായി ഇരുന്നൂറിലധികം ആളുകള്‍ ക്യാമ്പില്‍ പങ്കെടുത്തു. ഹൈപ്പര്‍ ടെന്‍ഷന്‍, ഡയബറ്റിക്, അനീമിയ സ്‌ക്രീനിംഗ്, ഗര്‍ഭിണികള്‍ക്കായുള്ള പ്രത്യേക ക്ലിനിക് എന്നിവയും ക്യാമ്പില്‍ ഉണ്ടായിരുന്നു. പരിപാടിക്ക് ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി ജോസഫ് എം. ചാക്കോ സ്വാഗതവും മെഡിക്കല്‍ ഓഫീസര്‍ അലോക് ബി രാജ് നന്ദിയും പറഞ്ഞു.