കേരള മീഡിയ  അക്കാദമി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കമ്യൂണിക്കേഷനിലെ ജേർണലിസം &  കമ്യൂണിക്കേഷൻ,  പബ്ലിക് റിലേഷൻസ് & അഡ്വർടൈസിംഗ്, ടെലിവിഷൻ ജേണലിസം ബിരുദാനന്തര  ഡിപ്ലോമ കോഴ്‌സുകളിൽ ഒഴിവ് വന്ന സീറ്റുകളിൽ ജൂലൈ 11ന് സ്‌പോട്ട് അഡ്മിഷൻ  നടത്തും.

എറണാകുളം കാക്കനാടുളള അക്കാദമി കാമ്പസിൽ രാവിലെ  10 മണിക്ക് ആരംഭിക്കുന്ന സ്‌പോട്ട്  അഡ്മിഷന് പങ്കെടുക്കാൻ ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾ  വിദ്യാഭ്യാസയോഗ്യത തെളിയിക്കുന്ന രേഖകൾ സഹിതം എത്തണം. പ്രായപരിധി 28 വയസ്സ്. ഏതെങ്കിലും വിഷയത്തിൽ അംഗീകൃത സർവകലാശാല ബിരുദമാണ് അടിസ്ഥാന യോഗ്യത പ്രവേശനം ഉറപ്പാകുന്നവർ അഡ്മിഷൻ ഫീസ് / കോഴ്‌സ് ഫീസ്  അടയ്ക്കാൻ തയ്യാറായി എത്തണം.  ഫോൺ നമ്പർ: 0484-2422275.