വനിതാ ശിശു വികസന വകുപ്പിന് കീഴിൽ തിരുവനന്തപുരം പൂജപ്പുരയിൽ പ്രവർത്തിക്കുന്ന സഖി വൺസ്റ്റോപ്പ് സെന്ററിൽ വനിതകളായ ഉദ്യോഗാർഥികളിൽ നിന്നും സെക്യൂരിറ്റി/ നൈറ്റ് വുമൺ (സ്ത്രീകൾ മാത്രം) തസ്തികയിൽ കരാർ  നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ഒഴിവുകളുടെ എണ്ണം രണ്ട്. പ്രായപരിധി 18-45. പ്രതിഫലം 12000 രൂപ.

യോഗ്യത എട്ടാം ക്ലാസും എഴുത്തും വായനയും. സർക്കാർ/ അർദ്ധസർക്കാർ അംഗീകൃത സ്ഥാപനങ്ങളിൽ പ്രവർത്തിച്ചുള്ള രണ്ട് വർഷത്തെ സേവന പരിചയം വേണം. പ്രവൃത്തി സമയം വൈകിട്ട് 5 മുതൽ രാവിലെ 9 വരെ. വയസ്, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ അപേക്ഷയോടൊപ്പം സമർപ്പിക്കണം.

വെള്ള പേപ്പറിൽ തയാറാക്കിയ അപേക്ഷ ഫോട്ടോ പതിച്ച് ബയോഡാറ്റയും രേഖകളും സഹിതം വനിതാ പ്രൊട്ടക്ഷൻ ഓഫീസർ, വനിതാ പ്രൊട്ടക്ഷൻ ഓഫീസറുടെ കാര്യാലയം, വി.ടി.സി കോംപ്ലക്സ്, പൂജപ്പുര – 12 എന്ന വിലാസത്തിൽ നേരിട്ട് സമർപ്പിക്കണം. അപേക്ഷകൾ നേരിട്ട് മാത്രമേ സ്വീകരിക്കൂ. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ജൂലൈ 30. കൂടുതൽ വിവരങ്ങൾക്ക്: 0471-2344245, 8281999051.