പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിലെ സ്കോൾ – കേരള മുഖാന്തിരം തെരഞ്ഞെടുക്കപ്പെട്ട സർക്കാർ / എയ്ഡഡ് ഹയർസെക്കണ്ടറി, വൊക്കേഷണൽ ഹയർസെക്കണ്ടറി സ്കൂളുകളിൽ സംഘടിപ്പിക്കുന്ന യോഗ കോഴ്സ് രണ്ടാം ബാച്ചിന്റെ പ്രവേശന തീയതി ജൂലൈ 31 വരെ പിഴയില്ലാതെയും 100 രൂപ പിഴയോടെ ആഗസ്റ്റ് 12 വരെയും നീട്ടി. നിശ്ചിത സമയപരിധിക്കുള്ളിൽ ഫീസ് അടച്ച് www.scolekerala.org മുഖേന ഓൺലൈനായി രജിസ്റ്റർ ചെയ്യാം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ ലഭ്യമാണ്.