മനുഷ്യൻ ചന്ദ്രനിൽ കാലുകുത്തിയതിന്റെ 55-ാം വാർഷിക ദിനത്തിൽ ജൂലൈ 20ന് പൊതുജനങ്ങൾക്കും വിദ്യാർഥികൾക്കുമായി കേരള സംസ്ഥാന ശാസ്ത്ര സാങ്കേതിക മ്യൂസിയത്തിൽ ശാസ്ത്ര ക്ലാസുകളും പ്രദർശനങ്ങളും വാനനിരീക്ഷണവും സംഘടിപ്പിക്കുന്നു.
രാവിലെ 10 മുതൽ 12.30 വരെ ‘മൂൺ ആൻഡ് മിഷൻ ടു മൂൺ’ എന്ന വിഷയത്തിൽ വി.എസ്.എസ്.സി, ടി.ഡി.എം.ജി ഗ്രൂപ്പ് ഡയറക്ടർ ഷീജൂ ചന്ദ്രൻ പ്രഭാഷണം നടത്തും. കെ.എസ്.എസ്.ടി.എം സെമിനാർ ഹാളിലാണ് പരിപാടി നടക്കുന്നത്. വൈകിട്ട് 5.30 മുതൽ ‘മൂൺ ഫാക്ട്സ് ആൻഡ് മിത്ത്സ്’ സംവാദവും SoS സൗജന്യ പ്രദർശനവും നടക്കും. വൈകിട്ട് 6.30 മുതൽ സൗജന്യ പ്ലാനറ്റേറിയം പ്രദർശനവും (ബാക് ടു മൂൺ) തുടർന്ന് വാന നിരീക്ഷണവും സംഘടിപ്പിക്കും. രജിസ്ട്രേഷൻ സംബന്ധിച്ച വിവരങ്ങൾ www.kstmuseum.com ൽ ലഭ്യമാണ്.