ആലപ്പുഴ: ക്ഷേത്ര പ്രവേശന വിളംബരത്തിന്റെ 82 ാം വാർഷികാഘോഷത്തിന്റെ ഭാഗമായി നവോത്ഥാന ക്വിസ് മത്സരം നടത്തി.ആലപ്പുഴ നഗര ചത്വരത്തിൽ നടന്ന മത്സരം വിദ്യാർത്ഥികളുടെ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. ശ്രീ നാരായണ ദർശനങ്ങളും മഹാത്മാ അയ്യൻകാളിയുടെ വില്ല് വണ്ടി യാത്ര സ്മരണകളും നവോത്ഥാന പ്രശ്‌നോത്തരിയിൽ നിറഞ്ഞു നിന്നപ്പോൾ വിദ്യാർഥികൾക്കും അത് വേറിട്ട അനുഭവമായി
. സാഹിത്യകാരനും പി .എൻ പണിക്കർ ഫൌണ്ടേഷൻ ചെയർമാനുമായ ചുനക്കര ജനാർദ്ദനൻ നായരായിരുന്നു ക്വിസ് നയിച്ചത് ..ജില്ലാ ഇൻഫർമേഷൻ ഓഫീസിന്റെ ആഭിമുഖ്യത്തിൽ നടന്ന മത്സരത്തിൽ യു.പി,എച്ച്.എസ് വിഭാഗങ്ങളിൽ നിന്നുമായി 100 ഓളം വിദ്യാർത്ഥികൾ പങ്കെടുത്തു. ജില്ലയിലെ വിവിധ സ്‌കൂളുകളിൽ നിന്നുമുള്ള ടീമുകൾ വേർതിരിച്ചാണ് മത്സരം സംഘടിപ്പിച്ചത് .യു .പി വിഭാഗത്തിൽ മാവേലിക്കര ഗവണ്മെന്റ് എസ്സിലെ ഐശ്വര്യ .ജെ ,തീർത്ഥ ,ഐശ്വര്യഗോപൻ എന്നിവരുടെ ടീം ഒന്നാം സ്ഥാനം നേടി .ആര്യാട് വടക്ക് ഗവ: യു .പി സ്‌കൂളിലെ മുഹമ്മദ് യാസീൻ രണ്ടാം സ്ഥാനവും,കെ .എ .എം യു .പി സ്‌കൂൾ വിദ്യാർഥികളായ അഞ്ചു .എസ് ,അനുപമ .എ .നായർ എന്നിവർ മൂന്നാം സ്ഥാനത്തിനും കരസ്ഥമാക്കി. എച്ച്.എസ്. വിഭാഗത്തിൽ പുന്നപ്ര സെന്റ് ജോസഫ്സ് എച്ച്് .എസിലെ കിരൺ രാജ് ,അജയ് കൃഷ്ണൻ എന്നിവർ ഒന്നാം സ്ഥാനം നേടി .ചാരമംഗലം ഗവ :ഡി .വി .എച്ച്.എസിലെ ഭരത്ഭൂഷൺ ,അമ്പാടി .വി എന്നിവരുടെ ടീമിനാണ് രണ്ടാം സ്ഥാനം .എസ് .ഡി .വി ബി .എച് .എസിലെ സിദ്ധാർഥ് ആർ .നാഥ് ,അനന്തു പ്രകാശ് എന്നിവർക്കാണ് മൂന്നാം സ്ഥാനം .വിജയികൾക്ക് ഇന്ന്(നവംബർ 12) വൈകിട്ട് നാലിന് ആലപ്പുഴയിൽ കിടങ്ങാം പറമ്പ് മൈതാനിയിൽ നടക്കുന്ന ക്ഷേത്ര പ്രവേശന വിളംബരഘോഷത്തിന്റെ പൊതു സമ്മേളനത്തിൽ മന്ത്രി തോമസ് ഐസക് സമ്മാനങ്ങൾ വിതരണം ചെയ്യും.