2024-25 അധ്യയന വർഷത്തെ ബി.ടെക് ലാറ്ററൽ എൻട്രി പ്രവേശനവുമായി ബന്ധപ്പെട്ട് തിരുവനന്തപുരം ബാട്ടൺഹിൽ ഗവ. എൻജിനിയറിങ് കോളജിലെ ഒഴിവുകളിലേക്ക് ആഗസ്റ്റ് 19ന് സ്പോട്ട് അഡ്മിഷൻ നടത്തും.

സ്പോട്ട് അഡ്മിഷനിൽ പങ്കെടുക്കാൻ താത്പര്യമുള്ളവർ അസൽ സർട്ടിഫിക്കറ്റും അനുബന്ധ രേഖകളുമായി അന്നേ ദിവസം രാവിലെ 9ന് കോളജിൽ ഹാജരാകണം. സർക്കാർ കോളജുകൾ ഒഴികെയുള്ള സ്ഥാപനങ്ങളിൽനിന്നും വരുന്ന വിദ്യാർഥികൾ എൻ.ഒ.സി കൂടി ഹാജരാക്കണം. രാവിലെ 11ന് ശേഷം രജിസ്ട്രേഷൻ ഉണ്ടായിരിക്കില്ല. വിശദവിവരങ്ങൾ www.gecbh.ac.in ൽ ലഭ്യമാണ്.