എല്ലാവർക്കും ഭൂമി ,എല്ലാ ഭൂമിക്കും രേഖ, എല്ലാ സേവനങ്ങളും സ്മാർട്ട് എന്ന ലക്ഷ്യത്തോടെ കേരള സർക്കാർ നടപ്പിലാക്കുന്ന ഡിജിറ്റൽ സർവ്വേ പ്രവർത്തനങ്ങൾ ജില്ലയിൽ പുരോഗമിക്കുകയാണ്.ആദ്യ ഘട്ടത്തിലെ 18 വില്ലേജുകളും സർവ്വേ പൂർത്തിയാക്കി സർവ്വേ അതിരടയാളനിയമ പ്രകാരമുള്ള നടപടികൾ പൂർത്തിയാക്കി റവന്യൂ ഭരണത്തിനു കൈമാറാനുള്ള ഒരുക്കത്തിലാണ്.  രണ്ടാം ഘട്ടത്തിൽ 14 വില്ലേജുകളിൽ ഇതിനകം ഡിജിറ്റൽ സർവ്വേ ആരംഭിച്ചു. ഇതിലുൾപ്പെട്ട പുല്ലൂർ വില്ലേജിൽ ഡിജിറ്റൽ സർവ്വേ ആരംഭിച്ചു. സി. എച്ച്. കുഞ്ഞമ്പു  എം എൽ എ ഉദ്ഘാടനം ചെയ്തു.

പുല്ലൂർ – പെരിയ ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ സി. കെ.അരവിന്ദാക്ഷൻ അധ്യക്ഷത വഹിച്ചു,റീ സർവ്വേ അസിസ്റ്റന്റ് ഡയറക്ടർ ആസിഫ് അലിയാർ പദ്ധതി വിശദീകരണം നടത്തി.സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ചന്ദ്രൻ കരിച്ചേരി,വാർഡ് മെമ്പർമാരായ . ടി. വി. കരിയാൻ,എ. വി. നാരായണൻ,  എ ഷീബ.,പ്രീതി പി, പി. രജനി  എ. വി. കുഞ്ഞമ്പു, സവിത. വി. കെ എന്നിവർ സംസാരിച്ചു.സർവ്വേ ടെക്നിക്കൽ അസിസ്റ്റന്റ് കെ. പി ഗംഗാധരൻ സ്വാഗതവും സർവ്വേ സൂപ്രണ്ട് കെ. വി. പ്രസാദ് നന്ദിയും പറഞ്ഞു.  സമയബന്ധിതമായി

ഡിജിറ്റൽ സർവ്വേ പൂർത്തിയാക്കി സർവ്വേ അതിരടയാള നിയമപ്രകാരമുള്ള നടപടികൾ സ്വീകരിച്ചു,  ഭൂവുടമസ്ഥർ പരിശോധിച്ച് വ്യക്തത വരുത്തി പൂർണമായും കുറ്റമറ്റ രീതിയിൽ റിക്കാർഡുകൾ  റവന്യൂ ഭരണത്തിന് കൈമറാനാണ് ലക്ഷ്യം .കൈമാറിയതിനു ശേഷം എല്ലാ ഭൂമി സംബന്ധമായ സേവനങ്ങളും തുടർന്ന് ഓൺലൈൻ വഴി മാത്രമേ ലഭ്യമാവുകയുള്ളൂ. ഡിജിറ്റൽ സർവേ ചെയ്ത ഭൂമിയുടെ വിവരങ്ങൾ പൊതുജനങ്ങൾക്ക് എന്റെ ഭൂമി പോർട്ടലിൽ സിറ്റിസൺ‌ ലോഗിൻ ചെയ്ത് പരിശോധിക്കാൻ സാധിക്കും.  ബന്ധപ്പെട്ട്ക്യാമ്പ് ഓഫീസിൽ സന്ദർശിച്ചോ, ചാർജ്ജ് വഹിക്കുന്ന ഉദ്യോഗസ്ഥരെ ബന്ധപ്പെട്ടോ പരാതി പരിഹരിക്കാം

എന്റെ ഭൂമി പോർട്ടൽ ലോഗിൻ ചെയ്യാനുള്ള വിലാസം : htpp://entebhoomi.kerala.gov.in