2024-25 അധ്യയന വർഷത്തെ എൽ.എൽ.എം കോഴ്സ് പ്രവേശനത്തിനുള്ള അന്തിമ റാങ്ക് ലിസ്റ്റും കാറ്റഗറി ലിസ്റ്റും www.cee.kerala.gov.in ൽ പ്രസിദ്ധീകരിച്ചു. സെപ്റ്റംബർ 28ന് പ്രസിദ്ധീകരിച്ച താത്കാലിക റാങ്ക് ലിസ്റ്റും കാറ്റഗറി ലിസ്റ്റും സംബന്ധിച്ച പരാതികൾ പരിഹരിച്ചശേഷമാണ് ലിസ്റ്റുകൾ പ്രസിദ്ധീകരിച്ചിട്ടുള്ളത്. വിശദവിവരങ്ങൾക്ക് വെബ്സൈറ്റിൽ ലഭിക്കും. ഫോൺ: 0471-2525300.