കോഴിക്കോട് ഗവ. മെഡിക്കൽ കോളേജിൽ ഹോസ്പിറ്റൽ ഡെവലപ്മെന്റ് സൊസൈറ്റി മുഖേന നടത്തുന്ന പോസ്റ്റ് ഡോക്ടറൽ സർട്ടിഫിക്കറ്റ് കോഴ്സിലേക്ക് (ഇന്റെർവെൻഷണൽ റേഡിയോളജി) അപേക്ഷിക്കാം. എംഡി / ഡിഎൻബി (റേഡിയോഡയഗ്നോസിസ്) അല്ലെങ്കിൽ ഡിഎംആർഡിയും (റേഡിയോഡയഗ്നോസിസ്) ഒരു വർഷത്തെ പ്രവർത്തിപരിചയവുമാണ് യോഗ്യത. 1000 രൂപ അപേക്ഷ ഫീ പ്രിൻസിപ്പാളിന്റെ അക്കൗണ്ടിൽ അടച്ച് (A/C No. 34311254463, IFSC Code: SBIN0002206) അപേക്ഷാഫോറം ഒക്ടോബർ 31 നകം പ്രിൻസിപ്പൽ, ഗവ. മെഡിക്കൽ കോളേജ്, കോഴിക്കോട് – 673008 എന്ന വിലാസത്തിൽ അടക്കണം. പ്രായപരിധി 40 വയസ്. നിയമാനുസൃത ഇളവ് അനുവദിക്കുന്നതാണ്. വൈകി ലഭിക്കുന്ന അപേക്ഷകൾ സ്വീകരിക്കില്ല. എഴുത്തു പരീക്ഷയും അഭിമുഖവും നവംബർ 4 ന് നടത്തും. അപേക്ഷ സമർപ്പിക്കുന്ന എല്ലാവർക്കും എഴുത്തു പരീക്ഷയിലും അഭിമുഖത്തിലും പങ്കെടുക്കാം. അപേക്ഷാഫോം https://govtmedicalcollegekozhikode.ac.in/news വെബ്സൈറ്റിൽ ലഭിക്കും. വിശദവിവരങ്ങൾക്ക് പ്രോസ്പെക്ടസ് പരിശോധിക്കുക.