കേരള സർക്കാർ കോളേജ് വിദ്യാഭ്യാസ വകുപ്പ് മുഖേന നൽകുന്ന റിസേർച്ച് അവാർഡ് 2024-25 ന് (ആസ്പയർ സ്കോളർഷിപ്പ്) സർക്കാർ എയ്ഡഡ് രണ്ടാം വർഷ ബിരുദാനന്തര ബിരുദം, PhD വിദ്യാർഥികളിൽ നിന്നും മാന്വൽ അപേക്ഷകൾ സ്വീകരിക്കുന്നു. വിജ്ഞാപന നിർദേശങ്ങൾക്കും അപേക്ഷ സമർപ്പണത്തിനും collegiateedu.kerala.gov.indcescholarship.kerala.gov.in എന്നീ വെബ്സൈറ്റുകൾ സന്ദർശിക്കുക. മാന്വൽ അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തീയതി ഒക്ടോബർ 26. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 8281098580, ഇ-മെയിൽ: dceaspire2018@gmail.com.