2025 വർഷത്തെ ദേശീയ സുരക്ഷാ ദിനത്തോടനുബന്ധിച്ച് കേരള സർക്കാർ ഫാക്ടറീസ് ആൻഡ് ബോയിലേഴ്സ് വകുപ്പ് പ്രസിദ്ധീകരിക്കുന്ന ‘സുരക്ഷാജാലകം’ മാഗസിനിലേക്ക് ഫാക്ടറി തൊഴിലാളികളിൽ നിന്നും രചനകൾ ക്ഷണിക്കുന്നു. തൊഴിൽ സുരക്ഷയും ആരോഗ്യവും സംബന്ധിച്ച രചനകൾ surakshajalakamfab@gmail.com എന്ന ഇമെയിൽ വിലാസത്തിൽ നവംബർ 15 ന് മുമ്പായി സമർപ്പിക്കണം. രചനകൾ സമർപ്പിക്കുന്നവർക്ക് ഇ-സർട്ടിഫിക്കറ്റ് നൽകും. വിശദവിവരങ്ങൾക്ക് :www.fabkerala.gov.in, ഫോൺ: 0471 2441597.