മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ ജില്ലയില്‍ ഏറ്റവും കൂടുതല്‍ തൊഴില്‍ദിനങ്ങള്‍ സൃഷ്ടിച്ചത് പരപ്പ ബ്ലോക്ക് പഞ്ചായത്ത് (753260), ഏറ്റവും കൂടുതല്‍ തൊഴില്‍ദിനങ്ങള്‍ സൃഷ്ടിച്ചത് പനത്തടി ഗ്രാമ പഞ്ചായത്ത് (135420), ഏറ്റവും കുറവ് തൊഴില്‍ദിനങ്ങള്‍ സൃഷ്ടിച്ചത് ചെറുവത്തൂര്‍ ഗ്രാമ പഞ്ചായത്ത് (20071)
മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിലെ ജില്ലയിലെ അവലോകന യോഗം കളക്ടറേറ്റ് മെയിന്‍ കോണ്‍ഫറന്‍സ് ഹാളില്‍ നടന്നു. തൊഴിലുറപ്പ് പദ്ധതിയില്‍ ഒക്ടോബര്‍ അവസാനത്തോടെ 24,23,032 തൊഴില്‍ദിനങ്ങള്‍ നല്‍കിയിട്ടുണ്ട്. 135420 തൊഴില്‍ ദിനങ്ങള്‍ സൃഷ്ടിച്ച പനത്തടി ഗ്രാമപഞ്ചായത്ത് ജില്ലയില്‍ ഒന്നാമതെത്തി. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ അപേക്ഷിച്ച് 5,56,727 തൊഴില്‍ ദിനങ്ങളുടെ കുറവ് വന്നിട്ടുണ്ട്. മഹാത്മാഗാന്ധി എന്‍.ആര്‍.ഇ.ജിഎസ്സില്‍ നീലേശ്വരം ബ്ലോക്ക് പഞ്ചായത്തില്‍ മാത്രം ഒക്ടോബര്‍ മാസത്തില്‍ 2023-24 സാമ്പത്തിക വര്‍ഷവുമായി താരതമ്യം ചെയ്യുമ്പോള്‍ 341264 തൊഴില്‍ ദിനങ്ങളുടെ കുറവാണ് വന്നിട്ടുള്ളത്. ഇതില്‍ ചെറുവത്തൂര്‍ ഗ്രാമപഞ്ചായത്തില്‍ മാത്രമായി 116030 തൊഴില്‍ ദിനങ്ങളുടെ കുറവുണ്ടായി. ഈ തൊഴില്‍ ദിനങ്ങളുടെ കുറവ് മാര്‍ച്ച് 2025 ആകുമ്പോഴേക്കും നികത്തുന്നതിന് വേണ്ട നടപടികള്‍ സ്വീകരിക്കണമെന്ന് സ്റ്റേറ്റ് മിഷന്‍ പ്രതിനിധികള്‍ നിര്‍ദ്ദേശിച്ചു. കാഞ്ഞങ്ങാട്, കാറഡുക്ക ബ്ലോക്കുകളില്‍ യഥാക്രമം 150591, 64872 തൊഴില്‍ദിനങ്ങളുടെ കുറവുണ്ടായി.
എന്നാല്‍ പരപ്പ, മഞ്ചേശ്വരം, കാസറഗോഡ് എന്നീ ബ്ലോക്കുകളില്‍ യഥാക്രമം 11704, 12088, 6706 തൊഴില്‍ ദിനങ്ങള്‍ വര്‍ദ്ധിക്കുകയുണ്ടായി. 2024-25 സാമ്പത്തിക വര്‍ഷം നാളിതുവരെ ഏറ്റവും കൂടുതല്‍ തൊഴില്‍ദിനങ്ങള്‍, ശരാശരി തൊഴില്‍ദിനങ്ങള്‍ എന്നിവ സൃഷ്ടിച്ച പനത്തടി, സുഭിക്ഷ കേരളം പദ്ധതിയില്‍ മികച്ച പ്രകടനം കാഴ്ച വെച്ച കാറഡുക്ക, ശുചിത്വ കേരളം പദ്ധതിയില്‍ മികച്ച പ്രകടനം കാഴ്ച വെച്ച കിനാനൂര്‍ കരിന്തളം, നീരുറവ് പദ്ധതിയുടെ ഡി പി ആര്‍ പൂര്‍ണ്ണതയില്‍ തയ്യാറാക്കിയ മീഞ്ച, കയ്യൂര്‍ ചീമേനി എന്നീ ഗ്രാമപഞ്ചായത്തുകളെ ആദരിക്കുകയും ചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ജില്ലാകളക്ടര്‍ മുഖ്യാതിഥിയായി. സംസ്ഥാന മിഷനിലെ ജോയിന്റ് ഡവലപ്മെന്റ് കമ്മീഷണര്‍ രവിരാജ്, ഡെപ്യൂട്ടി ഡവലപ്മെന്റ് കമ്മീഷണര്‍ ഷിന്‍സ്, ജോയിന്റ് പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍, ബ്ലോക്ക്, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാര്‍, ബ്ലോക്ക് പ്രോഗ്രാം ഓഫീസര്‍മാര്‍, ഗ്രാമപഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ട റിമാര്‍, ബ്ലോക്ക്, ഗ്രാമപഞ്ചായത്ത് അക്രഡിറ്റഡ് എഞ്ചിനീയര്‍മാര്‍/ഓവര്സിയര്മാ