കേരള വനിതാ കമ്മീഷന്‍ സംഘടിപ്പിച്ച ജില്ലാതല അദാലത്തില്‍ 12 പരാതികള്‍ തീര്‍പ്പാക്കി. പാലക്കാട് ഗസ്റ്റ് ഹൗസ് ഹാളില്‍ നടന്ന അദാലത്തില്‍  വനിതാ കമ്മീഷൻ അംഗങ്ങൾ വി.ആര്‍. മഹിളാമണി, ഇന്ദിര രവീന്ദ്രൻ പരാതികള്‍ കേട്ടു. ആകെ 45 പരാതികളാണ് അദാലത്തില്‍ പരിഗണിച്ചത്. ഒരു കേസില്‍ ജാഗ്രത സമിതിക്ക് വിട്ടു .  33 കേസുകള്‍ അടുത്ത അദാലത്തിലേക്ക് മാറ്റി വെച്ചു. പുതിയതായി ഒരു പരാതി ലഭിച്ചു.
അഡ്വ. ഷീബ, പൊലീസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ശാന്തകുമാരി, സി.പി.ഒ നിറോഷ, കൗണ്‍സിലര്‍മാരായ ബിന്ത്യ, സ്റ്റെഫി തുടങ്ങിയവരും അദാലത്തില്‍ പങ്കെടുത്തു.