അസാപ് കേരളയിൽ ഡിപ്ലോമ ഇൻ മോളിക്കുലർ വൈറോളജി ആന്റ് അനലിറ്റിക്കൽ ടെക്നിക്സ് കോഴ്‌സിലേക്കുള്ള അഡ്മിഷൻ ആരംഭിച്ചു. തിരുവനന്തപുരത്തുള്ള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് വൈറോളജിയിൽ വച്ചാണ് പരിശീലനം. ലൈഫ് സയൻസ് വിഷയങ്ങളിൽ ബിരുദം, ബി.ടെക് / എം.ടെക്  ബയോ ടെക്‌നോളജി, ബി വി എസ് സി, എം ബി ബി എസ്, ബി ഡി എസ് യോഗ്യതകൾ ഉള്ളവർക്ക് അപേക്ഷിക്കാം. അപേക്ഷകൾ ഡിസംബർ 8ന് മുൻപ്  ഓൺലൈനായി  സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾക്ക്: 9495999741, www.asapkerala.gov.in.