സർക്കാർ ലോ കോളേജുകളിലെ മുഴുവൻ സീറ്റുകളിലേയ്ക്കും, സ്വകാര്യ സ്വാശ്രയ ലോ കോളേജുകളിലെ സർക്കാർ സീറ്റുകളിലേക്കും 2024-25 ലെ എൽ.എൽ.എം കോഴ്‌സിലേക്ക് പ്രവേശനത്തിനുള്ള ഒന്നാംഘട്ട കേന്ദ്രീകൃത അലോട്ട്‌മെന്റ് www.cee.kerala.gov.in ൽ പ്രസിദ്ധീകരിച്ചു.
അലോട്ട്‌മെന്റ് ലഭിച്ച എല്ലാ വിദ്യാർത്ഥികളും അലോട്ട്‌മെന്റ് മെമ്മോയും പ്രോസ്‌പെക്ടസ് ഖണ്ഡിക 19 ൽ പറയുന്ന അസൽ രേഖകളും സഹിതം നവംബർ 29 മുതൽ ഡിസംബർ 7 വൈകിട്ട് നാലിനുള്ളിൽ ബന്ധപ്പെട്ട കോളേജിൽ ഹാജരായി അഡ്മിഷൻ നേടണം. വിശദമായ വിജ്ഞാപനം www.cee.kerala.gov.in ൽ ലഭ്യമാണ്. ഹെൽപ് ലൈൻ: 0471 2525300.