വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോ ഡയറക്ടറേറ്റിലെ എക്സിക്യൂട്ടീവ് എൻജിനിയർ (സിവിൽ), അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനിയർ (സിവിൽ, മെക്കാനിക്കൽ) തസ്തികകളിൽ നിലവിലുള്ള ഓരോ ഒഴിവുകളിലേക്ക് അന്യത്ര സേവന വ്യവസ്ഥയിൽ ജോലിചെയ്യുന്നതിന് ഉദ്യോഗസ്ഥരിൽനിന്ന് അപേക്ഷ ക്ഷണിച്ചു. ഉദ്യോഗസ്ഥർ നിശ്ചിത മാതൃകയിലുള്ള അപേക്ഷ ബന്ധപ്പെട്ട വകുപ്പ്/ സ്ഥാപന മേധാവി മുഖേന (നിരാക്ഷേപ സാക്ഷ്യപത്രം സഹിതം) ഡിസംബർ 31നകം ഡയറക്ടർ, വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോ, തിരുവനന്തപുരം എന്ന വിലാസത്തിൽ ലഭ്യമാക്കണം. വിശദവിവരങ്ങൾക്ക്: vigilance.kerala.gov.in.