കേരള നിയമസഭ സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര പുസ്തകോത്സവം മൂന്നാം പതിപ്പിന്റെ ഭാഗമായി സ്കൂൾ, കോളജ് വിദ്യാർഥികൾക്കായി കോഴിക്കോട് മേഖലാതലത്തിൽ സംഘടിപ്പിക്കുന്ന പ്രാഥമികതല ക്വിസ് മത്സരത്തിന്റെ ഉദ്ഘാടനം ഡിസംബർ 3 രാവിലെ 10.15ന് കോഴിക്കോട് കാരപ്പറമ്പ ഗവ. ഹയർസെക്കൻഡറി സ്കൂളിൽ തോട്ടത്തിൽ രവീന്ദ്രൻ എം.എൽ.എ നിർവഹിക്കും.