ഗവണ്‍മെന്റ്/ എയ്ഡഡ് ഹോമിയോപ്പതിക് മെഡിക്കല്‍ കോളേജുകളില്‍ നിലവില്‍ ഒഴിവുള്ളതും, ഒഴിവുണ്ടാകാന്‍ സാധ്യതയുളളതുമായ ബി.എച്ച്.എം.എസ് സീറ്റുകളിലേക്ക് കേരള എന്‍ട്രന്‍സ് കമ്മീഷണറുടെ 2018-19ലെ മെഡിക്കല്‍ റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ട വിദ്യാര്‍ത്ഥികളില്‍ നിന്നും തത്സമയ പ്രവേശനം നടത്തും. നേമം ശ്രീ വിദ്യാധിരാജ കോളേജില്‍ നിലവിലുള്ള നാല് ഒഴിവുകളില്‍ ഒരെണ്ണം ഈഴവ കാറ്റഗറിയിലും, ഒരെണ്ണം എസ്.റ്റി കാറ്റഗറിയിലും, രണ്ടെണ്ണം സ്റ്റേറ്റ് മെരിറ്റിലുമാണ് നികത്താനുള്ളത്. താല്പര്യമുള്ളവര്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകളും നീറ്റിന്റെ അഡ്മിറ്റ് കാര്‍ഡും എന്‍ട്രന്‍സ് കമ്മീഷണറുടെ മാര്‍ക്ക് ഡാറ്റാഷീറ്റും ഇപ്പോള്‍ പഠിക്കുന്ന സ്ഥാപനത്തില്‍ നിന്നുള്ള നിരാക്ഷേപപത്രവും ഒടുവില്‍ പഠിച്ച സ്ഥാപനത്തില്‍ നിന്നുള്ള വിടുതല്‍ സര്‍ട്ടിഫിക്കറ്റും സഹിതം നവംബര്‍ 15ന് രാവിലെ 10ന് തിരുവനന്തപുരം ഐരാണിമുട്ടത്തുള്ള ഗവ. ഹോമിയോപ്പതിക് മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ ആന്റ് കണ്‍ട്രോളിംഗ് ഓഫീസറുടെ ഓഫീസില്‍ ഹാജരാക്കണം. 11മണിക്ക് ശേഷം ഹാജരാകുന്നവരെ പങ്കെടുപ്പില്ല. എന്‍ട്രന്‍സ് കമ്മീഷണറുടെ അലോട്ട്‌മെന്റ് മുഖേന സര്‍ക്കാര്‍ മെരിറ്റ് സീറ്റുകളില്‍ ബി.എച്ച്.എം.എസിന് പ്രവേശനം ലഭിച്ചവര്‍ അഡ്മിഷന് അര്‍ഹരല്ല. കൂടുതല്‍ വിവരങ്ങള്‍ക്ക്: 0471-2459459.
