സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിൽ സ്ത്രീകളുടെയും കുട്ടികളുടേയും വിഭാഗത്തിന്റെ പ്രവർത്തനങ്ങൾ വിപുലീകരിക്കുന്നതിന്റെ ഭാഗമായി തൃശൂർ ജനറൽ ആശുപത്രിയിൽ സ്ത്രീകളുടെയും കുട്ടികളുടേയും വിഭാഗത്തിൽ മൂന്നും നാലും വാർഡുകൾ നിർമ്മിക്കുന്നതിന് 9.25 കോടി രൂപയുടെ ഭരണാനുമതി നൽകിയതായി ആരോഗ്യവകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചർ അറിയിച്ചു. കൂടാതെ ആറ്റിങ്ങൽ താലൂക്ക് ആശുപത്രിയിൽ മെറ്റേണിറ്റി ബ്ലോക്ക് നിർമ്മിക്കാനായി 3.50 കോടി രൂപയുടെ ഭരണാനുമതിയും നൽകി.