കൽപ്പറ്റ എസ്.കെ.എം.ജെ ഹയർസെക്കന്ററി സ്‌കൂൾ എൻ.എസ്.എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ പ്രമേഹദിന റാലി നടത്തി. കളക്ടറേറ്റ് പരിസരത്തുനിന്ന് ആരംഭിച്ച റാലി എ.ഡി.എം കെ. അജീഷ് ഫ്‌ളാഗ് ഓഫ് ചെയ്തു. അമ്പതിലധികം എൻ.എസ്.എസ് അംഗങ്ങൾ പ്ലക്കാർഡുകളുമേന്തി റാലിയിൽ അണിനിരന്നു. എൻ.എസ്.എസ് കോർഡിനേറ്റർ കെ.എസ്. ശ്യാൽ, സ്‌കൂൾ പ്രിൻസിപ്പാൾ എ. സുധാറാണി, അദ്ധ്യാപിക എ. സ്മിത, പി.ടി.എ പ്രസിഡന്റ് പി.സി. നൗഷാദ് തുടങ്ങിയവർ നേതൃത്വം നൽകി.