പട്ടികജാതി മേഖലയിലെ പ്രശ്‌നങ്ങൾ സംബന്ധിച്ച് ഈ മേഖലയിൽ പ്രവർത്തിക്കുന്ന അംഗീകൃത  രജിസ്‌റ്റേഡ് സംഘടനകളുടെ പ്രതിനിധികളുമായി പട്ടികജാതി പട്ടികവർഗ്ഗ പിന്നാക്ക ക്ഷേമ വകുപ്പു മന്ത്രി കൂടിക്കാഴ്ച നടത്തും.  2025 ഫെബ്രുവരി 6-ന് തൈക്കാട് ഗസ്റ്റ് ഹൗസ് ബാങ്ക്വറ്റ് ഹാളിൽ രാവിലെ 10.30ന് നടക്കുന്ന യോഗത്തിൽ സംസ്ഥാനതലത്തിൽ നിയമപരമായി രജിസ്റ്റർ ചെയ്ത് പ്രവർത്തിക്കുന്ന സമുദായ സംഘടനകളുടെ ഓരോ പ്രതിനിധിക്ക് പങ്കെടുക്കാം.

സംഘടനയുടെ ഔദ്യോഗിക ലെറ്റർപാഡിൽ പങ്കെടുക്കുന്ന പ്രതിനിധിയുടെ പേരു വിവരം, ഫോൺ നമ്പർ എന്നിവ ഫെബ്രുവരി 3-നകം ഡയറക്ടർ, പട്ടികജാതി വികസന വകുപ്പ് ഡയറക്ടറേറ്റ്, നന്ദാവനം, വികാസ് ഭവൻ പി ഒ, തിരുവനന്തപുരം-33 എന്ന വിലാസത്തിൽ സമർപ്പിക്കേണ്ടതാണ്. ഇ മെയിൽ  dirscdd@gmail.com .