സാമ്പത്തിക വർഷത്തിന്റെ അവസാന പാദത്തിലെ തുക വിനിയോഗവുമായി ബന്ധപ്പെട്ട് ധനവകുപ്പ് നടപ്പാക്കിയ ഇലക്ട്രോണിക്‌സ് ലെഡ്ജർ അക്കൗണ്ട് മോണിറ്ററിങ് സിസ്റ്റം (ഇ-ലെഡ്ജർ) 2024-25 സാമ്പത്തിക വർഷത്തേക്ക് കൂടി ദീർഘിപ്പിച്ച് സർക്കാർ ഉത്തരവ് പുറത്തിറങ്ങി. GO(P)No.10/2025/Fin ഉത്തരവ് പ്രകാരം ഇതുമായി ബന്ധപ്പെട്ട് മുൻപ് നൽകിയിട്ടുള്ള എല്ലാ മാർഗനിർദേശങ്ങളും നടപ്പ് സാമ്പത്തിക വർഷവും ബാധകമായിരിക്കും.
ഈ സിസ്റ്റത്തിൽ പോസ്റ്റ് ചെയ്യുന്ന തുക തുടർന്നുള്ള സാമ്പത്തിക വർഷത്തിൽ (2025-26) സെപ്റ്റംബർ 30ന് ശേഷം അനുവദിക്കുന്നതല്ല. ഇ-ലാംസിന് കീഴിലുള്ള തുക ലഭിക്കുന്നതിനുള്ള പ്രൊപ്പോസൽ മാർച്ച് 27 ന് മുൻപും ഫണ്ട് പുനർലഭ്യമാക്കുന്നതിനുള്ള പ്രൊപ്പോസൽ മാർച്ച് 29ന് മുൻപും ധനകാര്യ വകുപ്പിന് സമർപ്പിക്കണമെന്നും ഉത്തരവിൽ വ്യക്തമാക്കുന്നു.