വേനൽക്കാലം ആരംഭിക്കുന്നതിന് മുന്നോടിയായി മലപ്പുറം ജില്ലയിലെ പൂക്കോട്ടുമണ്ണ റെഗുലേറ്ററിന്റെ ഷട്ടറുകൾ ഫെബ്രുവരി ആറിന് താഴ്ത്തി ജലസംഭരണം നടത്തുമെന്നും ഇതുമൂലം ചുങ്കത്തറ, പോത്തുകല്ല് ഗ്രാമപഞ്ചായത്തുകളിലായി ചാലിയാറിന്റെ ജലവിതാനം ഉയരാൻ സാധ്യതയുണ്ടെന്നും ജാഗ്രത പുലർത്തണമെന്നും ചെറുകിട ജലസേചന വിഭാഗം എക്‌സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചു.