കേരള സംസ്ഥാന യുവജന കമ്മീഷൻ 2025 മാർച്ച് 3,4 തീയതികളിൽ തിരുവനന്തപുരത്ത് വെച്ച് ദ്വിദിന ദേശീയ സെമിനാർ സംഘടിപ്പിക്കും. “മോഡേൺ വേൾഡ് ഓഫ് വർക്ക് ആൻഡ് യൂത്ത് മെന്റൽ ഹെൽത്ത്” എന്ന വിഷയത്തിൽ സംഘടിപ്പിക്കുന്ന സെമിനാറിലേക്ക് പങ്കെടുക്കുവാൻ താല്പര്യമുള്ള 18 നും 40 നും മദ്ധ്യേ പ്രായമുള്ള യുവജനങ്ങൾ ഫെബ്രുവരി 15 നകം ബയോഡേറ്റയും ഫോട്ടോയും സഹിതം അപേക്ഷ സമർപ്പിക്കണം.
അക്കാഡമിക് രംഗത്തും അക്കാഡമിക്കേതര പ്രവർത്തനങ്ങളിലും മികവു പുലർത്തിയവർക്കും തൊഴിൽ – തൊഴിൽ അവകാശങ്ങൾ, തൊഴിലും മാനസികാരോഗ്യവും തുടങ്ങിയ മേഖലയിൽ പ്രാവീണ്യമുള്ളവർക്കും മുൻഗണന. പ്രസ്തുത വിഷയവുമായി ബന്ധപ്പെട്ട് സെമിനാർ പ്രബന്ധങ്ങൾ അവതരിപ്പിക്കാൻ താല്പര്യമുള്ളവർ പ്രബന്ധസംഗ്രഹം കൂടി ബയോഡേറ്റക്കൊപ്പം സമർപ്പിക്കേണ്ടതാണ്. അപേക്ഷകൾ ksycyouthseminar@gmail.com എന്ന മെയിൽ ഐ.ഡിയിലോ വികാസ് ഭവനിലുള്ള കമ്മീഷൻ ഓഫീസിൽ തപാൽ മുഖേനയോ (കേരള സംസ്ഥാന യുവജന കമ്മീഷൻ, വികാസ് ഭവൻ, പി.എം. ജി, തിരുവനന്തപുരം -33), നേരിട്ടോ നൽകാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് കമ്മീഷനുമായി ബന്ധപ്പെടാം. ഫോൺ: 8086987262, 0471-2308630.