കേരള ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡ് കോൺഫിഡൻഷ്യൽ അസിസ്റ്റന്റ് (കാറ്റഗറി നം.21/2023) ഒഴിവിലേക്ക് 2024 ജൂൺ 30ന് നടത്തിയ ഒ.എം.ആർ പരീക്ഷയിൽ ഹാജരായ ഉദ്യോഗാർഥികളുടെ സർട്ടിഫിക്കറ്റ് വേരിഫിക്കേഷൻ 2025 ഫെബ്രുവരി 18ന് രാവിലെ 10.30ന് തിരുവനന്തപുരത്തുള്ള ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡ് ഓഫീസിൽ വച്ച് നടത്തുന്നു. രജിസ്റ്റർ നമ്പറുകളുടെ അതേ ക്രമത്തിൽ ആയിരിക്കും വേരിഫിക്കേഷൻ നടത്തുന്നത്. ഉദ്യോഗാർഥികൾ യോഗ്യത തെളിയിക്കുന്നതിനാവശ്യമായ സർട്ടിഫിക്കറ്റുകളുടെ അസ്സലും കോപ്പിയും സഹിതം നിശ്ചയിക്കപ്പെട്ട സമയത്ത് നേരിട്ട് ഹാജരാകണം.

സർട്ടിഫിക്കറ്റ് വേരിഫിക്കേഷന്റെയോ, പ്രമാണങ്ങൾ ഹാജരാക്കുന്നതിന്റെയോ സമയപരിധി നീട്ടി നൽകില്ല. സർട്ടിഫിക്കറ്റ് വേരിഫിക്കേഷന് നേരിട്ട് ഹാജരാകാത്ത ഉദ്യോഗാർഥികളെ നിയമനവുമായി ബന്ധപ്പെട്ട തുടർഘട്ടങ്ങളിൽ ഉൾപ്പെടുത്തുന്നതല്ല. സർട്ടിഫിക്കറ്റ് വേരിഫിക്കേഷൻ സംബന്ധിച്ച അറിയിപ്പ് ഉദ്യോഗാർഥികളുടെ ‘ദേവജാലിക’ പ്രൊഫൈലിൽ നൽകിയിട്ടുള്ള രജിസ്റ്റേർഡ് മൊബൈൽ നമ്പറിലേക്ക് എസ്.എം.എസ് മുഖേനയും അയക്കും. വേരിഫിക്കേഷനുമായി ബന്ധപ്പെട്ട് സ്ഥലം, തീയതി, സമയം, ഉദ്യോഗാർഥികളുടെ രജിസ്റ്റർ നമ്പർ എന്നിവ ഉൾപ്പെടുത്തിയ ഷെഡ്യൂൾ ബോർഡിന്റെ ഔദ്യോഗിക വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കും. ഫെബ്രുവരി 13 വരെ എസ്.എം.എസ് അറിയിപ്പ് ലഭിക്കാത്ത ഉദ്യോഗാർഥികൾ കേരള ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡുമായി ബന്ധപ്പെടണം.