ശിശുദിനത്തില്‍ ജില്ലയ്ക്ക് സമ്മാനവുമായി വിദ്യാര്‍ത്ഥികള്‍. കുറിയന്നൂര്‍ പെരുമ്പാറ എം.റ്റി. എല്‍.പി സ്‌കൂളിലെ കുരുന്നുകളാണ് കുട്ടികളുടെ ദിനത്തില്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേയ്ക്ക് സംഭാവനയുമായി എത്തിയത്. പിടിഎയുടെ നേതൃത്വത്തില്‍ കുട്ടികള്‍ പിരിച്ചെടുത്ത 18000 രൂപയാണ് ജില്ലാ കളക്ടര്‍ പി.ബി നൂഹിന് കൈമാറിയയത്. കാര്‍ഡ് അടിച്ച് പിരിവ് നടത്തിയ വിദ്യാര്‍ത്ഥികള്‍ക്ക് 25000 രൂപയാണ് ആകെ പിരിഞ്ഞുകിട്ടിയത്. ഇതില്‍ 5000 രൂപ പഞ്ചായത്തിനും 2000 രൂപ കുട്ടികളുടെ പേരില്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് നേരത്തെ അയയ്ക്കുകയും ചെയ്തിരുന്നു.