തിരുവനന്തപുരം ബാർട്ടൺ ഹില്ലിലുള്ള സർക്കാർ എൻജിനിയറിങ് കോളേജിൽ ഇൻഫർമേഷൻ ടെക്നോളജി വിഭാഗത്തിൽ ഗസ്റ്റ് അധ്യാപക (അസിസ്റ്റന്റ് പ്രൊഫസറുടെ) നിയമനത്തിന് ഫെബ്രുവരി 19ന് അഭിമുഖം നടത്തും. ഇൻഫർമേഷൻ ടെക്നോളജി വിഭാഗത്തിൽ ബി.ഇ/ബി.ടെക്ക്, എം.ഇ/ എം.ടെക്കിൽ ഫസ്റ്റ് ക്ലാസ് വിജയവുമാണ് യോഗ്യത. താത്പര്യമുള്ളവർ പേര്, മേൽവിലാസം, യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകളും പകർപ്പുകളുമായി എഴുത്ത് പരീക്ഷയ്ക്കും അഭിമുഖത്തിനുമായി ഫെബ്രുവരി 19ന് രാവിലെ 10ന് ഇൻഫർമേഷൻ ടെക്‌നോളജി വിഭാഗം മേധാവിയുടെ ചേബറിൽ ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക്: http://www.gecbh.ac.in, 0471-2300484.
