2025 ഫെബ്രുവരി 23ന് കേരളത്തിലെ വിവിധ കേന്ദ്രങ്ങളിൽ വച്ച് നടത്തുന്ന എം.ബി.എ. പ്രവേശനത്തിനുള്ള KMAT-2025 പ്രവേശന പരീക്ഷയ്ക്കായി ഓൺലൈൻ അപേക്ഷ സമർപ്പിച്ചിട്ടുള്ളവർക്ക് പ്രൊഫൈൽ വിവരങ്ങൾ പരിശോധിക്കാം. www.cee.kerala.gov.in ൽ നൽകിയിട്ടുള്ള ‘KMAT 2025-Candidate Portal’ ലിങ്കിൽ പ്രൊഫൈൽ പരിശോധിക്കുന്നതിനും ന്യൂനതകളുണ്ടെങ്കിൽ ഫെബ്രുവരി 18ന് ഉച്ചയ്ക്ക് 2നുള്ളിൽ തിരുത്തുന്നതിനാവശ്യമായ സൗകര്യവും ലഭ്യമാക്കിയിട്ടുണ്ട്. ഫോൺ: 0471-2525300.