കേരള സംസ്ഥാന അസംഘടിത തൊഴിലാളി സാമൂഹ്യ സുരക്ഷാ പദ്ധതിയുടെ ഭാഗമായി അസംഘടിത തൊഴിലാളികൾക്കുവേണ്ടി ജില്ലാതല അദാലത്തുകൾ സംഘടിപ്പിക്കുന്നു. അംഗങ്ങളുടെ സമഗ്ര വിവരങ്ങൾ ശേഖരിക്കൽ, അംഗത്വം വർധിപ്പിക്കൽ, അംഗത്വം നഷ്ടപ്പെട്ട തൊഴിലാളികൾക്ക് അംഗത്വം പുതുക്കി നൽകൽ എന്നിവയ്ക്ക് അദാലത്തിൽ അവസരമുണ്ട്. അംശദായ കുടിശികയ്ക്ക് പിഴ പലിശ ഒഴിവാക്കി അംശദായം പരമാവധി അഞ്ച് തവണകളായി അദാലത്തിൽ അടയ്ക്കാം. ഫെബ്രുവരി മുതൽ ആറുമാസത്തേക്കാണ് അദാലത്തുകൾ.