സംസ്ഥാന വൈദ്യുതി റഗുലേറ്ററി കമ്മീഷൻ 2020 ൽ പുറപ്പെടുവിച്ച പുനരുപയോഗ ഊർജ്ജവും നെറ്റ് മീറ്ററിങ്ങും സംബന്ധിച്ച റഗുലേഷന്റെ കാലാവധി ഈ സാമ്പത്തിക വർഷത്തോടെ പൂർത്തിയാകുന്നത് കണക്കിലെടുത്ത് 2025-26 സാമ്പത്തിക വർഷം മുതൽ പ്രാബല്യത്തിൽ വരേണ്ട ചട്ടങ്ങൾ രൂപീകരിക്കുന്നതിന് മുന്നോടിയായുള്ള ചർച്ചാരേഖ ജനുവരി 13 ന് കമ്മീഷൻ വെബ്സൈറ്റിൽ (www.erckerala.org) പ്രസിദ്ധീകരിച്ചിട്ടുണ്ട്. ചർച്ചാരേഖയുടെ അടിസ്ഥാനത്തിലുള്ള അഭിപ്രായങ്ങളും നിർദ്ദേശങ്ങളും നൽകുവാൻ പൊതുജനങ്ങൾക്കും സംഘടനകൾക്കും ഫെബ്രുവരി 15 വരെ നൽകിയിരുന്ന സമയ പരിധി 28 ന് വൈകുന്നേരം 5 മണി വരെ നീട്ടി. ഇ-മെയിൽ (kserc@erckerala.org) തപാൽ മുഖേന അയയ്ക്കുന്ന അഭിപ്രായങ്ങൾ സെക്രട്ടറി, കേരള സംസ്ഥാന വൈദ്യുതി റെഗുലേറ്ററി കമ്മീഷൻ, കെ.പി.എഫ്.സി ഭവനം, സി.വി. രാമൻപിള്ള റോഡ്, വെള്ളയമ്പലം, തിരുവനന്തപുരം – 695 010 എന്ന വിലാസത്തിൽ അയയ്ക്കണം.
