തിരുവനന്തപുരം സർക്കാർ മെഡിക്കൽ കോളേജിൽ മൈക്രോബയോളജി വിഭാഗത്തിന് കീഴിലെ വി.ആർ.ഡി.എൽ ഇൻഫ്ലുവൻസ പ്രോജക്ടിൽ പ്രോജക്ട് ടെക്നിക്കൽ സപ്പോർട്ട് തസ്തികയിലെ ഒരൊഴിവിലേക്ക് കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. മൈക്രോബയോളജി/ ബയോടെക്നോളജി/ വൈറോളജി സ്പെഷ്യലൈസേഷനോടു കൂടിയുള്ള ലൈഫ് സയൻസ് ബിരുദവും 3 വർഷത്തെ പ്രവൃത്തി പരിചയവും അല്ലെങ്കിൽ ഇവയിലുള്ള ബിരുദാനന്തര ബിരുദമാണ് യോഗ്യത. മോളിക്കുലാർ ബയോളജി ലബോറട്ടറിയിലുള്ള പ്രവൃത്തിപരിചയം, ഇൻഫിക്ഷ്യസ് ഏജന്റ്സ്/ റസ്പിറേറ്ററി സ്പെസിമെൻ കളക്ഷൻ എന്നിവ കൈകാര്യം ചെയ്യുന്ന വൈറോളജിക്കൽ ടെക്നിക്കിലുള്ള പ്രവൃത്തി പരിചയം എന്നിവ അഭികാമ്യം.

മേൽപ്പറഞ്ഞ യോഗ്യതയുള്ളവർ ജനനതീയതി, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം മേൽവിലാസം എന്നിവ തെളിയിക്കുന്ന സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം മാർച്ച് 1ന് രാവിലെ 11ന് തിരുവനന്തപുരം മെഡിക്കൽ കോളേജ് പ്രിൻസിപ്പൾ മുമ്പാകെ ഹാജരാകണം.