ഹാർബർ എൻജിനിയറിങ് വകുപ്പിൽ എക്സിക്യൂട്ടീവ് എൻജിനിയർ (ഇലക്ട്രിക്കൽ) തസ്തികയിൽ ഡെപ്യൂട്ടേഷൻ ഒഴിവ്. ഒരു വർഷത്തേക്കാണ് നിയമനം. കേരള സർക്കാർ വകുപ്പുകളിൽ എക്സിക്യൂട്ടീവ് എൻജിനിയർ തസ്തികയിലോ നിർദിഷ്ട യോഗ്യതയുള്ള അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനിയർ തസ്തികയിലോ സേവനമനുഷ്ഠിക്കുന്നവർക്ക് അപേക്ഷിക്കാം. കെ.എസ്.ആർ ഭാഗം 1 ചട്ടം 144 പ്രകാരം നിർദ്ദിഷ്ട മാതൃകയിൽ വകുപ്പ് മേധാവിയുടെ നിരാക്ഷേപ പത്രം സഹിതമുള്ള അപേക്ഷ ചീഫ് എൻജിനയറുടെ കാര്യാലയം, ഹാർബർ എൻജിനിയറിങ് വകുപ്പ്, കമലേശ്വരം, മണക്കാട് പി.ഒ, തിരുവനന്തപുരം – 695009 വിലാസത്തിൽ നേരിട്ടോ തപാൽ മുഖേനയോ ce.hed@kerala.gov.in ൽ ഇ-മെയിൽ മുഖേനയോ മാർച്ച് 6ന് വൈകിട്ട് അഞ്ചിനു മുമ്പായി ലഭ്യമാക്കണം. ഇലക്ട്രിക്കൽ എൻജിനിയറിങ് ബിരുദവും സർക്കാർ വകുപ്പുകളിൽ ആകെ 15 വർഷത്തെ സേവനത്തിൽ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനിയറായി (ഇലക്ടിക്കൽ) 3 വർഷത്തിൽ കുറയാത്ത സേവനവുമാണ് യോഗ്യത. കൂടുതൽ വിവരങ്ങൾക്ക്: 0471 – 2459365, 2459159. വെബ്സൈറ്റ്: www.hed.kerala.gov.in.
