തിരുവനന്തപുരം ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിനുകീഴിലുള്ള എംപ്ലോയബിലിറ്റി സെന്ററിൽ ഫെബ്രുവരി 22ന് രാവിലെ 10ന് വിവിധ തസ്തികകളിൽ അഭിമുഖം നടക്കും. കസ്റ്റമർ റിലേഷൻസ് മാനേജർ, സെയിൽസ് എക്സിക്യൂട്ടീവ്, മാർക്കറ്റിങ് എക്സിക്യൂട്ടീവ്, സെയിൽസ് ട്രെയിനർ, സീനിയർ സെയിൽസ് ഓഫീസർ, എച്ച്.ആർ എക്സിക്യൂട്ടീവ്, കസ്റ്റമർ കെയർ എക്സിക്യൂട്ടീവ്, ടെലിമാർക്കറ്റിങ് എക്സിക്യൂട്ടീവ്, അക്കാഡമിക് കൗൺസലർ, ബിസിനസ് ഡെവലപ്മെന്റ് എക്സിക്യൂട്ടീവ്, ടീം ലീഡർ, മാനേജർ, അസിസ്റ്റന്റ് മാനേജർ, ഡെപ്യൂട്ടി മാനേജർ തസ്തികകളിലാണ് ഇന്റർവ്യു. പ്രായപരിധി 40 വയസ്. പ്രവൃത്തി പരിചയം ഉള്ളവർക്കും ഇല്ലാത്തവർക്കും അപേക്ഷിക്കാം. എംപ്ലോയബിലിറ്റി സെന്ററിൽ രജിസ്റ്റർ ചെയ്യാത്ത ഉദ്യോഗാർഥികൾ ഓഫീസുമായി ബന്ധപ്പെട്ട് മുൻകൂട്ടി രജിസ്ട്രേഷൻ ഉറപ്പ് വരുത്തണം. ഫോൺ: 0471-2992609.
