പത്തനംതിട്ട ജില്ലയിലെ ഏഴംകുളം ഗ്രാമപഞ്ചായത്ത് 2024- 25 ജനകീയാസൂത്രണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി ക്ഷീരകര്‍ഷകര്‍ക്ക് ധാതുലവണ മിശ്രിതം വിതരണം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.എസ് ആശ ഉദ്ഘാടനം നിര്‍വഹിച്ചു. മെച്ചപ്പെട്ട പാലുല്പാദനം ലക്ഷ്യമിട്ട് പഞ്ചായത്തിലെ 150 ക്ഷീരകര്‍ഷകര്‍ക്ക് സൗജന്യമായാണ് ധാതുലവണം വിതരണം ചെയ്തത്. വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സന്‍ പി.ആര്‍ ബേബി ലീന അധ്യക്ഷയായി. ഏഴംകുളം മൃഗാശുപത്രിയില്‍ നടന്ന പരിപാടിയില്‍ വെറ്ററിനറി സര്‍ജന്‍ ഡോ. നീലിമ എസ്. രാജ്, വാര്‍ഡ് അംഗം എം.മേഴ്‌സി, കര്‍ഷകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.