തിരുവനന്തപുരം ജില്ലയിലെ ഭിന്നശേഷിവിഭാഗത്തിൽപ്പെട്ട യുവജനങ്ങൾക്ക് ഡിജിറ്റൽ മാർക്കറ്റിംഗ് പ്രോഗ്രാമിൽ പരിശീലനം നൽകുന്നു. 18 നും 35 നും ഇടയിൽ പ്രായമുള്ള ബിരുദധാരികൾക്കും അടിസ്ഥാന കംപ്യൂട്ടർ പരിജ്ഞാനവുമുള്ള 25 പേർക്ക് അസാപ് കേരളയും ടെറുമോ പെൻപോൾ പ്രൈവറ്റ് ലിമിറ്റഡും ചേർന്ന് നൽകുന്ന സൗജന്യ പരിശീലനം നേടാം. ടെറുമോ പെൻപോൾ പ്രൈവറ്റ് ലിമിറ്റഡിന്റെ സിഎസ്ആറിന്റെ ഭാഗമായാണ് പദ്ധതി നടപ്പിലാക്കുന്നത്. 120 മണിക്കൂർ ദൈർഘ്യമുള്ള പരിശീലനം പൂർണമായും ഓൺലൈൻ ആയിരിക്കും. മാർച്ച് മാസത്തിൽ ആരംഭിക്കുന്ന കോഴ്‌സിലേക്ക് https://forms.gle/pKurvNaGpzzmK3ga8 എന്ന ഗൂഗിൾ ഫോമിലൂടെ രജിസ്റ്റർ ചെയ്യാം. കൂടുതൽ വിവരങ്ങൾക്ക്: 9400683868.
