സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കുന്ന ക്യാന്‍സര്‍ പ്രതിരോധ ജനകീയ ക്യാമ്പയിന്‍ ‘ആരോഗ്യം ആനന്ദം; അകറ്റാം അര്‍ബുദം’ എന്ന പരിപാടിയുടെ ഭാഗമായി കളക്‌ട്രേറ്റ് മിനി കോണ്‍ഫറന്‍സ് ഹാളില്‍ മാര്‍ച്ച് അഞ്ചിന് രാവിലെ 10 മണി മുതല്‍ മെഗാ ക്യാമ്പ് സംഘടിപ്പിക്കുന്നു.
ജില്ലാ ആസ്ഥാനത്തുളള സ്ഥാപനങ്ങൾ വകുപ്പുകൾ എന്നിവയിലെ ജീവനക്കാർ, പൊതുജനങ്ങള്‍ തുടങ്ങി 30 വയസ്സിനു മുകളില്‍ പ്രായമായ വനിതകൾക്ക് പരിശോധനയെക്കത്താവുന്നതാണ്. വനിതാ ജീവനക്കാര്‍ക്ക് ബോധവത്ക്കരണക്ലാസ് നടത്തും.
സ്ത്രീകളിലെ ക്യാന്‍സര്‍, സ്തനാര്‍ബുദം, ഗര്‍ഭാശയഗളാര്‍ബുദം തുടങ്ങിയവയെപറ്റി സമൂഹത്തില്‍ അവബോധമുണ്ടാക്കുക, ക്യാന്‍സര്‍ സംബന്ധമായ മിഥ്യാധാരണ, ഭീതി എന്നിവ അകറ്റുക ക്യാന്‍സര്‍ ബാധിതരോട് സമൂഹത്തിനുള്ള സഹാനുഭൂതി വര്‍ദ്ധിപ്പിക്കുക, സന്നദ്ധപ്രവര്‍ത്തനം പ്രോത്സാഹിപ്പിക്കുക, അര്‍ബുദത്തെ നേരത്തെ കണ്ടെത്തി ചികിത്സ നല്‍കുക, ക്യാന്‍സര്‍ മൂലമുളള മരണനിരക്ക് കുറയ്ക്കുക എന്നിവയാണ് പരിപാടിയുടെ ലക്ഷ്യം.

പ്രാഥമിക പരിശോധനയില്‍ വിദഗ്ധ പരിശോധനയും ചികിത്സയും വേണ്ടവര്‍ക്ക് അതിനുളള സംവിധാനം സര്‍ക്കാര്‍ തലത്തില്‍ നടത്തുമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു