മാർച്ച് 8 ലെ അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെ വിവിധ ജില്ലകളിലെ 94 തിയേറ്ററുകളിലായി സ്ത്രീകൾക്ക് സെക്കന്റ് ഷോ സിനിമാ പ്രദർശനം സംഘടിപ്പിക്കുന്നു. വനിതകളായ എം.എൽ.എമാർ, ജനപ്രതിനിധികൾ, ജില്ലാ കളക്ടർമാർ, പോലീസ് മേധാവികൾ, സാമൂഹ്യ പ്രവർത്തകർ, വിവിധ സംഘടനകളിലെ പ്രതിനിധികൾ, അങ്കണവാടി ജീവനക്കാർ, കുടുംബശ്രീ പ്രവർത്തകർ, ഹരിത കർമ്മസേന തുടങ്ങി സമൂഹത്തിലെ വിവിധ തലങ്ങളിലുള്ള 10166 പേർ സെക്കന്റ് ഷോ സിനിമാ പ്രദർശനത്തിൽ പങ്കെടുക്കും.
