തിരുവനന്തപുരം സർക്കാർ മെഡിക്കൽ കോളജിൽ ഇ.സി.ജി ടെക്നീഷ്യൻ തസ്തികയിലെ രണ്ട് ഒഴിവുകളിലേക്ക് കരാറടിസ്ഥാനത്തിൽ നിയമനം നടത്തും. പ്രായപരിധി 18-36.

യോഗ്യതകൾ: പ്ലസ്ടു അല്ലെങ്കിൽ വി.എച്ച്.എസ്.ഇ അല്ലെങ്കിൽ തത്തുല്യ പരീക്ഷ പാസായിരിക്കണം, കാർഡിയോ വാസ്കുലർ ടെക്നോളജിയിൽ ഡിപ്ലോമ, മെഡിക്കൽ എഡ്യുക്കേഷൻ സർവീസസ്/ഹെൽത്ത് സർവീസസ്/ഇൻഷുറൻസ് മെഡിക്കൽ സർവീസസ് അല്ലെങ്കിൽ ഏതെങ്കിലും കേന്ദ്ര/സംസ്ഥാന ആരോഗ്യ സ്ഥാപനത്തിനു കീഴിലെ ആശുപത്രികളിൽ ഇ.സി.ജി/ ടി.എം.ടി ടെക്നീഷ്യൻ ആയി മൂന്നുവർഷത്തെ പ്രവൃത്തിപരിചയം.

മേൽപറഞ്ഞ യോഗ്യതയുള്ളവർ ജനനതീയതി, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തിപരിചയം, മേൽവിലാസം എന്നിവ തെളിയിക്കുന്ന സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം മാർച്ച് 28ന് രാവിലെ 11ന് തിരുവനന്തപുരം മെഡിക്കൽ കോളജ് പ്രിൻസിപ്പാളിന്റെ കാര്യാലയത്തിൽ നേരിട്ട് ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക്: 0471-2528855, 2528055.