തൃശ്ശൂര്‍ ജില്ലയിലെ തളിക്കുളം ഗ്രാമപഞ്ചായത്തില്‍ ജനകീയാസൂത്രണം 2024-25 പദ്ധതിയുടെ ഭാഗമായി മാര്‍ച്ച് 19, 20 തീയതികളില്‍ വനിതകള്‍ക്കും കൗമാരക്കാരായ പെണ്‍കുട്ടികള്‍ക്കുമുള്ള അനീമിയ രക്ത പരിശോധന ക്യാമ്പ് നടക്കും. തളിക്കുളം കുടുംബാരോഗ്യ കേന്ദ്രത്തില്‍ നടക്കുന്ന ക്യാമ്പില്‍ എസ്.സി വനിതകള്‍ക്കുള്ള രക്തപരിശോധന ക്യാമ്പ് മാര്‍ച്ച് 19ന് രാവിലെ 9.30 മുതല്‍ ഉച്ചതിരിഞ്ഞ് മൂന്ന് വരെയും പഞ്ചായത്തിലെ വനിതകള്‍ക്കും കൗമാരക്കാരായ പെണ്‍കുട്ടികള്‍ക്കുമുള്ള രക്ത പരിശോധന ക്യാമ്പ് 20ന് രാവിലെ 9.30 മുതല്‍ ഉച്ചതിരിഞ്ഞ് 3 വരെയും നടക്കും.
