മലയാള സിനിമയുടെ പിതാവായ ജെ.സി ഡാനിയലിന്റെ വെങ്കല പ്രതിമ ചിത്രാഞ്ജലി സ്റ്റുഡിയോയിൽ സ്ഥാപിക്കുന്നതിന്റെ നിർമ്മാണോദ്ഘാടനം 21ന് ഉച്ചക്ക് 2 മണിയ്ക്ക് സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ നിർവഹിക്കും. മന്ത്രി വി ശിവൻകുട്ടിയുടെ അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ മേയർ ആര്യ രാജേന്ദൻ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഡി. സുരേഷ് കുമാർ, സാംസ്‌കാരിക വകുപ്പ് അഡിഷണൽ ചീഫ് സെക്രട്ടറി ഡോ. രാജൻ എൻ. ഖോബ്രഗഡെ, ഡയറക്ടർ ഡോ ദിവ്യ എസ്. അയ്യർ, കെ.എസ്.എഫ്.‍ഡി.സി ചെയർമാൻ ഷാജി എൻ. കരുൺ, മാനേജിങ് ഡയറക്ടർ പ്രിയദർശനൻ പി.എസ്., ജെ.സി. ഡാനിയലിന്റെ മകൻ ഹാരിസ് ഡാനിയൽ തുടങ്ങിയവർ പങ്കെടുക്കും.