കേരള സ്റ്റേറ്റ് സെന്റർ ഫോർ അഡ്വാൻസ്ഡ് പ്രിന്റിംഗ് ആന്റ് ട്രെയിനിംഗിന്റെ തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് സെന്ററുകളിൽ പ്രിന്റിംഗ് ടെക്നോളജിയിൽ ഗസ്റ്റ് അധ്യാപകരെ ആവശ്യമുണ്ട്. ബന്ധപ്പെട്ട വിഷയത്തിൽ പി.ജി / ഡിഗ്രി / ത്രിവത്സര എൻജിനീയറിങ് ഡിപ്ലോമ യോഗ്യതയും പ്രവൃത്തി പരിചയവുമാണ് യോഗ്യത. വിശദമായ ബയോഡാറ്റ, സർട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം മാനേജിംഗ് ഡയറക്ടർ, കേരള സ്റ്റേറ്റ് സെന്റർ ഫോർ അഡ്വാൻസ്ഡ് പ്രിന്റിംഗ് ആന്റ് ട്രെയിനിംഗ്, ട്രെയിനിംഗ് ഡിവിഷൻ, സിറ്റി സെന്റർ, പുന്നപുരം, പടിഞ്ഞാറേകോട്ട, തിരുവനന്തപുരം– 695024 എന്ന വിലാസത്തിൽ ഏപ്രിൽ 30 വൈകിട്ട് 5 ന് മുൻപ് ലഭിക്കത്തക്കവിധത്തിൽ അപേക്ഷ സമർപ്പിക്കണം. വിശദവിവരങ്ങൾക്ക്: www.captkerala.com, ഫോൺ : 0471– 2474720, 0471– 2467728.